ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒന്നാംഘട്ട ടീച്ചിംഗ് പ്രാക്ടീസ് നമ്മൾ ആറ് പേരടങ്ങുന്ന സംഘം G.V.H.S.S കല്ലറയിൽ ആരംഭിച്ചിരുന്നു. എന്നാൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ജാമിയ ട്രെയിനിങ് കോളേജിൽ നിന്നും കൊല്ലം ജില്ലയിൽ തന്നെ പരിശീലനത്തിനായി നൽകുകയുള്ളൂ എന്ന ആറ്റിങ്ങൽ D.E.O യുടെ നിർദ്ദേശപ്രകാരം, ഞങ്ങൾ G.V.H.S.S Kadakkal സ്കൂളിൽ അവശേഷിക്കുന്ന പരിശീലനം ആരംഭിച്ചു. ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ രണ്ടാഴ്ചകൾ 23/09/2024 മുതൽ 06/10/2024 വരെ ആയിരുന്നു.
Day-17 (23/09/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന് പതിനേഴാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 യോടു കൂടി തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. എനിക്ക് ടീച്ചേർസ് ആയി ലഭിച്ചത് ലക്ഷ്മി ടീച്ചറും നസീമ ടീച്ചറും ആയിരുന്നു. എനിക്ക് 8M, 9 F ക്ലാസ്സുമാണ് ലഭിച്ചത്. രാവിലെ ക്ലാസുകൾ ഇല്ലായിരുന്നു. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചക്കുശേഷം 6 th പീരിയഡ് 9 F ക്ലാസ്സിൽ കയറി 'Laws of Motion' എന്ന യൂണിറ്റിലെ 'Mass and Inertia' എന്ന ടോപ്പിക്ക് പഠിപ്പിച്ചു. വൈകിട്ട് 3:45 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-18 (24/09/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിനെട്ടാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 യ്ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ ക്ലാസുകൾ ഒന്നും ഇല്ലായിരുന്നു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 8M ഇൽ ക്ലാസ് ഉണ്ടായിരുന്നു. ' Chemical Changes എന്ന യൂണിറ്റിലെ ' Chemical and Physical Changes എന്ന ടോപ്പിക്ക് പഠിപ്പിച്ചു. വൈകുന്നേരം 3:50 നു സ്കൂൾ സമയം അവസാനിച്ചു.
Day-19 (25/09/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ പത്തൊമ്പതാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 യ്ക്കു തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു.രാവിലെ, നാലാമത്തെ പിരീഡ് 9 F ഇൽ ക്ലാസ് ഉണ്ടായിരുന്നു. 'Laws of motion' എന്ന യൂണിറ്റിലെ 'Newton's Second Law' എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ചചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നതല്ല. വൈകിട്ട് 3:30 യ്ക്കു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-20 (26/09/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപതാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 യ്ക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവച്ചു. രാവിലെ രണ്ടാമത്തെ പിരീഡ് 8M ഇൽ ക്ലാസ് ഉണ്ടായിരുന്നു.'Chemical Changes' എന്ന യൂണിറ്റിലെ 'Thermo-Chemical Reactions' എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ചചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം എനിക്ക് മറ്റു ക്ലാസുകൾ ഒന്നും ഇല്ലായിരുന്നു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു
Day-21 (27/09/24)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയൊന്നാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 യ്ക്കു തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ എനിക്ക് ക്ലാസുകൾ ഒന്നും ഇല്ലായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാം പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. 'Chemical changes' എന്ന യൂണിറ്റിലെ 'photo chemical reactions ' എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3: 50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-22 (30/09/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 22 ദിവസമായിരുന്നു ഇന്ന്.രാവിലെ 9:30 തന്നെ സ്കൂളിൽ എത്തുകയും അറ്റൻ രചിച്ചർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ എനിക്ക് ക്ലാസുകൾ ഒന്നും ഇല്ലായിരുന്നു.ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം സ്കൂളിൽ സബ്ജില്ലാ കലോത്സവമായി ബന്ധപ്പെട്ട ആസൂത്രണ ചർച്ചകൾ നടന്നു. ക്ലാസുകൾ ഇല്ലാത്ത അധ്യാപക വിദ്യാർത്ഥികൾ ആ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് ചായയും സ്നാക്സ് നൽകുന്നതിനായി അധ്യാപകരെ സഹായിച്ചു. ക്ലാസ് ഇല്ലാത്ത അധ്യാപക വിദ്യാർത്ഥികൾ ചർച്ചയിൽ ഭാഗമായി. ആറാം പിരീഡ് 9 F ഇൽ ക്ലാസ് ഉണ്ടായിരുന്നു. 'Laws of Motion' എന്ന യൂണിറ്റിലെ 'Impulse of force', 'Newtons third Law of Motion' എന്നീ ടോപ്പുകൾ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു സ്കൂൾ സമയം അവസാനിച്ചു.
Day-23 (01/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 23ആം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ എനിക്ക് ക്ലാസുകൾ ഇല്ലായിരുന്നു.ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഏഴാം പിരീഡ് 8M ഇൽ ക്ലാസ്സ് ഉണ്ടായിരുന്നു. 'Chemical Changes' എന്ന യൂണിറ്റിലെ ' Electro-chemical reactions ' എന്ന് ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ അവസാനിച്ചു.
Day-24 (02/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 24 ആം ദിവസമായിരുന്നു ഇന്ന്.രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തി അറ്റൻ രജിസ്റ്റർ ഒപ്പുവച്ചു. ഇന്ന് സ്കൂളിൽ ഗാന്ധിജയന്തി ആഘോഷങ്ങൾ ആയിരുന്നു. രാവിലെ 10 മണിയോടുകൂടി തന്നെ NCC, SPC,JRC,Scout and Guides, Little Kites, എന്നിവയിൽ ഉൾപ്പെടുന്ന സ്കൂളിലെ കുട്ടികളും, സ്കൂളിലെ അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും, ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഹാജരായി. കുട്ടികളും അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും ഗാന്ധി പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചു. ശേഷം സ്കൂളിൽ വൃത്തിയാക്കൽ നടപടികൾ നടന്നു. അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ കുട്ടികളും മറ്റ് അധ്യാപകരും സ്കൂൾ പരിസരം വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും സ്കൂളും പരിസരവും കാഡ് ചെത്തി വൃത്തിയാക്കുകയും ചെയ്തു. വൃത്തിയാക്കൽ പ്രക്രിയയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭക്ഷണം പാകം ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടുകൂടി തന്നെ പാകം ചെയ്ത ഭക്ഷണം കുട്ടികൾക്കും അധ്യാപകർക്കുമായി നൽകി. ശേഷം 12 മണിക്ക് തന്നെ സ്കൂളിലെ ഗാന്ധിജയന്തി ആഘോഷങ്ങൾ അവസാനിച്ചു.
Day-25 (03/102024)
അധ്യാപക അധ്യാപക പരിശീലനത്തിന്റെ 25 ആം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്റർ ഒപ്പുവച്ചു. രാവിലെ രണ്ടാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. 'Chemical Changes' എന്ന യൂണിറ്റിലെ ' Electroplating ' എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. അഡ്വാൻസ് ഓർഗനൈസർ മോഡൽ ഉപയോഗിച്ചാണ് പഠിപ്പിച്ചത്. ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഉണ്ടായിരുന്നില്ല.
രാവിലെ സ്കൂളിൽ നടത്തിയ നാസ് എക്സാമിനേഷൻ പേപ്പറുകൾ വാലുവേഷൻ ആയി അധ്യാപകർ അധ്യാപക വിദ്യാർത്ഥികൾ ഏൽപ്പിച്ചു. 9 L ക്ലാസിന്റെ പേപ്പറുകൾ എനിക്കും ലഭിച്ചു. പേപ്പറുകൾ മുഴുവൻ നോക്കുകയും മാർക്ക് ലിസ്റ്റിൽ മാർക്കുകൾ രേഖപ്പെടുത്തി ഡെപ്യൂട്ടി എച്ച്. എമ്മിന് കൈമാറി. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-26 (04/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 26 ദിവസമായിരുന്നു ഇന്ന്.രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും രജിസ്റ്റർ ചെയ്തു. രാവിലെ മൂന്നാമത്തെ പിരീഡ് 9F ഇൽ സബ്സ്റ്റ്യൂഷൻ കയറി. 'Gravitation എന്ന യൂണിറ്റിലെ 'Force of Gravity ' എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ശേഷം ഉച്ചയ്ക്ക് ഉച്ച ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു.
ഇന്ന് സ്കൂളിൽ സബ്ജില്ലാ സ്പോർട്സ് നടക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷം എല്ലാ അധ്യാപക വിദ്യാർത്ഥികളും സബ്ജില്ലാ സ്പോർട്സിൽ പങ്കുചേർന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ട സഹായങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ചെയ്തു. ശേഷം വൈകിട്ട് 3:50 തന്നെ സ്കൂൾ സമയം അവസാനിച്ചു.
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ രണ്ടാഴ്ചകളിൽ ഉപയോഗിച്ച എല്ലാ ലെസ്സൺ പ്ലാനുകളും താഴെ നൽകുന്നു.