ഒന്നാംഘട്ട അധ്യാപക പരീക്ഷണത്തിന്റെ നാലാമത്തെ രണ്ടാഴ്ചകൾ 07/10/2024 മുതൽ 20/10/2024 വരെ ആയിരുന്നു.
Day-27 (07/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയേഴാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റെൻ രജിസ്റ്റർ ഒപ്പുവച്ചു.രാവിലെ മൂന്നാമത്തെ പിരീഡ് 8 M ഇൽ സബ്സിഡിയൂഷൻ ക്ലാസ് ഉണ്ടായിരുന്നു. 'Chemical changes' എന്ന യൂണിറ്റിലെ 'types of cells ' എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 9 F ക്ലാസ് ഉണ്ടായിരുന്നു. Gravitation എന്ന യൂണിറ്റിലെ 'Universal law of gravitation' എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. കോളേജിൽ നിന്നും ഓപ്ഷണൽ ടീച്ചറായ സലീന ടീച്ചർ ക്ലാസ് ഒബ്സർവേഷന് വേണ്ടി വന്നിരുന്നു. എന്റെ ഒൻപത് എഫിലെ ഈ ക്ലാസ് ടീച്ചർ ഒബ്സർവ് ചെയ്തു. വൈകിട്ട് 3:30 യ്ക്കു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-28 (08/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയെട്ടാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 യ്ക്കു തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. രാവിലെ എനിക്ക് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഏഴാമത്തെ പിരീഡ് 8M ഇൽ ക്ലാസ് ഉണ്ടായിരുന്നു. Metals എന്ന യൂണിറ്റിലെ general characteristics of metals എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 നു സ്കൂൾ സമയം അവസാനിച്ചു .
Day-29 (09/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 29 ആം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻ രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. സ്കൂളിൽ ഉപന്യാസ രചന മത്സരങ്ങൾ നടക്കുകയായിരുന്നു. രാവിലെ ഉപന്യാസരചന മത്സരങ്ങൾ നടക്കുന്ന ഹാളിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. രാവിലെ നാലാമത്തെ പിരീഡ് 9 F ഇൽ ക്ലാസ് ഉണ്ടായിരുന്നു. Gravitation എന്ന ചാപ്റ്ററിലെ acceleration due to gravity എന്ന ടോപ്പിക്ക് E-content model ഉപയോഗിച്ച് പഠിപ്പിച്ചു. ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം 3:50 ഓടുകൂടി തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-30 (10/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 30 ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡ് രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. രാവിലെ രണ്ടാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. Metals എന്ന യൂണിറ്റിലെ general properties of metals എന്ന ടോപ്പിക്കൽ അവശേഷിക്കുന്ന ഭാഗങ്ങൾ ക്ലാസ് എടുത്തു. കോളേജിലെ ജനറൽ ടീച്ചറായ രഞ്ജിനി ടീച്ചർ ക്ലാസ്സ് ഒബ്സർവേഷന് വേണ്ടി സ്കൂളിൽ എത്തിയിരുന്നു. 8M ഇലെ എന്റെ ഈ ക്ലാസ് ടീച്ചർ ഒബ്സർ ചെയ്തിരുന്നു. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. വൈകിട്ട് 3: 50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-31 (14/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 31 ദിവസമായിരുന്നു ഇന്ന്.രാവിലെ 9:30 യ്ക്കു തന്നെ സ്കൂളിൽ എത്തുകയും രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. സ്കൂളിൽ ഐടി എക്സാമുകൾ നടക്കുകയായിരുന്നു. ഐടി എക്സാമിന്റെ നടത്തിപ്പിനായി അധ്യാപകരെ സഹായിച്ചു. ഇന്നേദിവസം പത്താം ക്ലാസുകാരുടെ ഐടി എക്സാം ആയിരുന്നു. കുട്ടികൾക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള സഹായവും മാർക്കുകൾ രേഖപ്പെടുത്താനുള്ള സഹായം അധ്യാപകർക്കും ചെയ്തുകൊടുത്തു. രാവിലെ മറ്റ് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല ഐടി ലാബിനെ ഡ്യൂട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 9F ഇൽ ക്ലാസ് ഉണ്ടായിരുന്നു. Gravitation എന്ന യൂണിറ്റിലെ acceleration due to gravity on earth and moon എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-32 (15/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 32 ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പു വയ്ക്കുകയും ചെയ്തു. രാവിലെ ഐടി ലാബിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. ഇന്നും പത്താം ക്ലാസുകാരുടെ ഐടി എക്സാം ആയിരുന്നു. കുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും വാർത്തകൾ എൻട്രി ചെയ്യാൻ അധ്യാപകരെ സഹായിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചക്കുശേഷം ഏഴാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. Metals എന്ന യൂണിറ്റിലെ reaction of metals എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. Innovative work ഉപയോഗിച്ചാണ് ക്ലാസ് എടുത്തത്. മലയാള സിനിമയിലെ രസകരമായ ചില രംഗങ്ങളിലെ കഥാപാത്രങ്ങളുടെ മീമുകൾ ഉപയോഗിച്ചാണ് ഇന്നോവേറ്റീവ് വർക്ക് തയ്യാറാക്കിയത്. കുട്ടികളിൽ നിന്നും മികച്ച പ്രതികരണമാണ് ഇന്നോവേറ്റീവ് വർക്കിന് ലഭിച്ചത്. കുട്ടികളുമായി ഏറെ അടുത്ത് നിൽക്കുന്ന രസകരമായ സിനിമാ രംഗങ്ങൾ ആയതിനാൽ കുട്ടികളിൽ കൗതുകവും ജിജ്ഞാസയും ഉണർത്താൻ ഇന്നോവേറ്റീവ്. വർക്കിന് സാധിച്ചു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
ക്ലാസ്സിൽ ഉപയോഗിച്ച ഇന്നോവേറ്റീവ് വർക്ക് താഴെ നൽകുന്നു.
Day-33 (16/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന് മൂപ്പത്തിമൂന്നാം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിലെത്തിയും അറ്റനും രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ സ്കൂളിൽ ഐടി എക്സാം ഡ്യൂട്ടികൾ ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസുകാരുടെ ഐടി എക്സാം ആയിരുന്നു നടന്നത് കുട്ടികൾക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുകയും മാർക്കുകൾ എന്റർ ചെയ്യാൻ അധ്യാപകരെ സഹായിക്കുകയും ചെയ്തു. രാവിലെ നാലാമത്തെ പിരീഡ് 9F ഇൽ ക്ലാസ് ഉണ്ടായിരുന്നു. Gravitation എന്ന യൂണിറ്റിലെ mass and weight എന്ന് ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കു ശേഷവും ഐടി ലാബിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-34(17/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 34 ആം ദിവസമായിരുന്നു ഇന്ന്. രാവിലെ ഒമ്പതരയ്ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റന്റൻസ് റജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ രണ്ടാമത്തെ പിരീഡ് 8 എമ്മിൽ ക്ലാസ് ഉണ്ടായിരുന്നു. Metals എന്ന യൂണിറ്റിലെ reactions of metals എന്ന ടോപ്പിക്കൽ അവശേഷിക്കുന്ന ഭാഗങ്ങൾ ചർച്ച ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഐടി ലാബിൽ ഡ്യൂട്ടി ഉണ്ടായിരുന്നു.എട്ടാം ക്ലാസുകാരുടെ ഐടി എക്സാം ആയിരുന്നു നടന്നുകൊണ്ടിരുന്നത്. ഉച്ചയ്ക്ക് ശേഷം 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-35 (18/10/2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ 35ആം ദിവസമായിരുന്നു ഇന്ന്. രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ ഐടി ലാബിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. ഇന്ന് ഐടി എക്സാമിന്റെ അവസാന ദിവസം ആയിരുന്നു. എട്ടാം ക്ലാസുകാരുടെ ഐടി എക്സാം ആയിരുന്നു നടന്നുകൊണ്ടിരുന്നത്.ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് എട്ട് എമ്മിൽ സബ്സ്റ്റ്യൂഷൻ കയറുകയും. Achievement test നടത്തുകയും ചെയ്തു. കുട്ടികൾക്ക് ചോദ്യപേപ്പർ ICT ഉപയോഗിച്ച് നൽകി. ശേഷം ആൻസർ പേപ്പറുകൾ കൈപ്പറ്റി. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.