രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ആദ്യ രണ്ടാഴ്ചകൾ നവംബർ 27 മുതൽ ഡിസംബർ 6 വരെയാണ്. ഞങ്ങൾ ഏഴുപേരടങ്ങുന്ന സംഘം G.V.H.S.S Kadakkal സ്കൂളിൽ രണ്ടാംഘട്ട അധ്യാപക പരിശീലനത്തിനായി നവംബർ 27ന് ആരംഭിച്ചു.
Day-1 (27/09/2024)
രാവിലെ 9:30 യ്ക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും, കോളേജിൽ നിന്ന് നൽകിയ ലെറ്റർ എമ്മിന് നൽകി ടീച്ചിംഗ് പ്രാക്ടീസിന് ആയുള്ള അനുവാദം വേടിക്കുകയും ചെയ്തു. ശേഷം അതാത് ടീച്ചർമാരെ കാണുകയും പോർഷൻസ് വേടിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിലെ അധ്യാപകർ ആയിരുന്ന ലക്ഷ്മി ടീച്ചറും നസീമ ടീച്ചറും തന്നെയായിരുന്നു രണ്ടാം ഘട്ടത്തിലും എനിക്ക് ലഭിച്ചത്. ജില്ലാ കലോത്സവം നടക്കുന്നതിനാൽ പല ടീച്ചർമാരും സ്കൂളിൽ ഇന്നേദിവസം ലീവ് ആയിരുന്നു. രാവിലെ മൂന്നാം പിരീഡ് 8 M ലും ഉയശേഷം ആറാം പിരീഡ് 8 N ലും സബ്സ്ടിട്യൂഷൻ കയറി. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. വൈകിട്ട് 3:30 നു തന്നെ ക്ലാസ് സമയം അവസാനിച്ചു.
Day-2 (28/09/2024)
അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ദിവസമായി ഇന്ന് രാവിലെ 9:30 യോടു കൂടി സ്കൂളിലെത്തി. അറ്റ്നസ് രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം ക്ലാസുകളിലേക്ക് പോയി. രാവിലെ രണ്ടാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. 'Solutions' എന്ന യൂണിറ്റിലെ 'Suspension' എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാം പിരീഡ് 8 M ഇൽ സബ്സ്റ്റ്യൂഷൻ കയറുകയും രാവിലെ പഠിപ്പിച്ച ടോപ്പിക്കിന്റെ നോട്ട് നൽകുകയും ചെയ്തു. ശേഷം വൈകിട്ട് 3:50 ഓടുകൂടി സ്കൂൾ സമയം അവസാനിച്ചു
Day-3 (29/11/2024)
അധ്യാപക പരിശീലനത്തിന്റെ മൂന്നാം ദിവസമായി ഇന്ന് രാവിലെ 9:30 ക്ക് തന്നെ സ്കൂളിലെത്തിഅറ്റെൻഡൻസ് രജിസ്റ്റർ ഒപ്പുവച്ചു. സ്കൂളിൽ ഇന്ന് NAS എക്സാമിന്റെ നടത്തിപ്പ് വിലയിരുത്തുന്നതിന് മഹാരാഷ്ട്രാ കളക്ടർമാർ അടങ്ങുന്ന ഒരു സംഘം സന്ദർശിച്ചു. രാവിലെ നാലാമത്തെ പീരിയഡ് 9 E ഇൽ സബ്സ്ടിട്യൂഷൻ ക്ലാസ്സ് കയറുകയും, 'Bouyant Force, എന്ന യൂണിറ്റിലെ 'Archimede's Principle' എന്ന ടോപ്പിക്ക് ചർച്ചചെയ്തു.. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. വൈകിട്ട് 3:50 തിന് സ്കൂൾ സമയം അവസാനിച്ചു.
Day-4 (02/12/2024)
അധ്യാപക പരിശീലനത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ 9:30 യ്ക്കു തന്നെ സ്കൂളിലെത്തി അറ്റന്റൻസ് റജിസ്റ്റർ ഒപ്പുവച്ചു.രാവിലെ സ്കൂളിൽ ഒരു റാലി അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ പോയിന്റുകൾ കരസ്ഥമാക്കിയതിന്റെ ആയിരുന്നു റാലി. സ്കൂളിൽ നിന്നും ആരംഭിച്ചു കടയ്ക്കൽ വിപ്ലവസ്മാരകത്തിൽ പോയതിനു ശേഷം തിരികെ സ്കൂളിൽ വരുന്ന രീതിയിൽ ആയിരുന്നു റാലി. രാവിലെ നാലാമത്തെ പീരിയഡ് 9E ഇൽ കയറുകയും 'Bouyant Force' എന്ന യൂണിറ്റിലെ 'Principle of Flotation' എന്ന ടോപ്പിക്ക് ചർച്ച ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്ക് ശേഷം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നതല്ല. വൈകിട്ട് 3:50 നു തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-5 (03/12/2024)
അധ്യാപക പരിശീലനത്തിന്റെ അഞ്ചാം ദിവസമായി ഇന്ന് രാവിലെ 9:30 ക്ക് തന്നെ സ്കൂളിൽ എത്തി അറ്റൻഡൻസ് രജിസ്റ്റർ ഒപ്പിച്ചു.
രാവിലെ ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഏഴാമത്തെ പിരീഡ് VIII M ഇൽ ക്ലാസ് ഉണ്ടായിരുന്നു. 'Solutions' എന്ന യൂണിറ്റിലെ 'Soft drinks ' എന്ന ടോപ്പിക്ക് ക്ലാസിൽ ചർച്ച ചെയ്തു. വൈകിട്ട് 3:50 തിന് സ്കൂൾ സമയം അവസാനിച്ചു.
Day-6 (4/12/2024)
രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ആറാം ദിവസമായിരുന്നു ഇന്ന് രാവിലെ 9:30 നു സ്കൂളിൽ എത്തുകയും അറ്റൻഡൻസ് ഒപ്പുവയ്ക്കുകയും ചെയ്തു. ഇന്ന് രാവിലെ രണ്ടാമത്തെ പിരീഡ് 9 E ക്ലാസിൽ സബ്സ്ടിട്യൂഷൻ പീരിയഡ് ഉണ്ടായിരുന്നു. 'Buoyant Force' എന്ന യൂണിറ്റിലെ 'Relative density ' എന്ന ടോപ്പിക്ക് ക്ലാസ്സിൽ ചർച്ചചെയ്തു. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അദ്ധ്യാപകരെ സഹായിച്ചു. ഉച്ചക്കുശേഷം NAS എക്സാമിനേഷൻ ഉണ്ടായിരുന്നു. എനിക്ക് 9A ക്ലാസ്സിൽ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. വൈകിട്ട് 3:50 നു സ്കൂൾ സമയം അവസാനിച്ചു.