രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ആദ്യ രണ്ടാഴ്ചകൾ നവംബർ 27 മുതൽ ഡിസംബർ 6 വരെയാണ്. ഞങ്ങൾ ഏഴുപേരടങ്ങുന്ന സംഘം G.V.H.S.S Kadakkal സ്കൂളിൽ രണ്ടാംഘട്ട അധ്യാപക പരിശീലനത്തിനായി നവംബർ 27ന് ആരംഭിച്ചു.
Day-1 (27/09/2024)
രാവിലെ 9:30 യ്ക്ക് തന്നെ സ്കൂളിൽ എത്തിച്ചേരുകയും, കോളേജിൽ നിന്ന് നൽകിയ ലെറ്റർ എമ്മിന് നൽകി ടീച്ചിംഗ് പ്രാക്ടീസിന് ആയുള്ള അനുവാദം വേടിക്കുകയും ചെയ്തു. ശേഷം അതാത് ടീച്ചർമാരെ കാണുകയും പോർഷൻസ് വേടിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിലെ അധ്യാപകർ ആയിരുന്ന ലക്ഷ്മി ടീച്ചറും നസീമ ടീച്ചറും തന്നെയായിരുന്നു രണ്ടാം ഘട്ടത്തിലും എനിക്ക് ലഭിച്ചത്. ജില്ലാ കലോത്സവം നടക്കുന്നതിനാൽ പല ടീച്ചർമാരും സ്കൂളിൽ ഇന്നേദിവസം ലീവ് ആയിരുന്നു. രാവിലെ മൂന്നാം പിരീഡ് 8 M ലും ഉയശേഷം ആറാം പിരീഡ് 8 N ലും സബ്സ്ടിട്യൂഷൻ കയറി. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. വൈകിട്ട് 3:30 നു തന്നെ ക്ലാസ് സമയം അവസാനിച്ചു.
Day-2 (28/09/2024)
അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ദിവസമായി ഇന്ന് രാവിലെ 9:30 യോടു കൂടി സ്കൂളിലെത്തി. അറ്റ്നസ് രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം ക്ലാസുകളിലേക്ക് പോയി. രാവിലെ രണ്ടാമത്തെ പിരീഡ് 8 M ഇൽ ക്ലാസ് ഉണ്ടായിരുന്നു. 'Solutions' എന്ന യൂണിറ്റിലെ 'Suspension' എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാം പിരീഡ് 8 M ഇൽ സബ്സ്റ്റ്യൂഷൻ കയറുകയും രാവിലെ പഠിപ്പിച്ച ടോപ്പിക്കിന്റെ നോട്ട് നൽകുകയും ചെയ്തു. ശേഷം വൈകിട്ട് 3:50 ഓടുകൂടി സ്കൂൾ സമയം അവസാനിച്ചു