SCHOOL INTERNSHIP PHASE 1 BI-WEEKLY REPORT -1
(August 7, 2024 - August 21,2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ ആദ്യ രണ്ട് ആഴ്ചകൾ (Aug 7 മുതൽ 21 വരെ ). വളരെ ഉന്മേഷവും സന്തോഷവും നിറഞ്ഞ 14 ദിവസങ്ങൾ ആണ് കടന്നുപോയത്.
Day - 1 ( 07/08/2024)
ഇന്ന് ഗവണ്മെന്റ് വി.എച്ച് എച്ച് എസ്. കല്ലറ സ്കൂളിൽ ഒന്നാംഘട്ട അധ്യാപക പരിശീലനം ആരംഭിച്ചു. ഞങ്ങൾ 6 പേരടങ്ങുന്ന അധ്യാപക വിദ്യാർത്ഥികൾ സ്കൂളിൽ ഉണ്ടായിരുന്നു. രാവിലെ 9:45 നു തന്നെ എല്ലാ അധ്യാപക വിദ്യാർഥികളും സ്കൂളിൽ എത്തിച്ചേർന്നു. എന്റെ സ്കൂൾ സൂപ്പർവൈസർ ആയിരുന്നത് അനുരൂപൻ സാറും സുമയ്യ ടീച്ചറും ആയിരുന്നു. 8K, 9G എന്നീ ഇംഗ്ലീഷ്മീ ഡിയം ക്ലാസ്സുകളും 9 D മലയാളം മീഡിയം ക്ലാസും അനുവദിച്ചു. ഇന്ന് അഞ്ചാം പീരിയഡ് 8K യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ആദ്യത്തെ ക്ലാസ്സ് ആയതിനാൽ കുട്ടികളെ പരിചയപെടുകയും 'Equation of Motion' എന്ന ചാപ്റ്റർ പഠിപ്പിക്കുകയും ചെയ്തു. പാഠഭാഗത്തിലെ distance and displacement എന്ന ടോപ്പിക്ക് ആക്ടിവിറ്റികളിലൂടെ പഠിപ്പിച്ചു. ഉച്ചഭക്ഷണം നൽക്കാൻ അധ്യാപകരെ സഹായിച്ചു. 3 :45 നു സ്കൂൾ സമയം അവസാനിച്ചു.
Day-2 (08/08/2024)
അധ്യാപക പരിശീലനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 9:45 നു തന്നെ എല്ലാം അദ്ധ്യാപകൻ വിദ്യാർഥികളും സ്കൂളിൽ എത്തി. അറ്റന്റൻസ് രജിസ്റ്റർ ഒപ്പിട്ടത്തിന് ശേഷം ക്ലാസ്സുകളിലേക്ക് പോയി. എനിക്ക് മൂന്നാം പീരിയഡ് 8K യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യം ചോദിച്ചുകൊണ്ട് ക്ലാസ്സ് ആരംഭിച്ചു. Equation of motion എന്ന പാഠഭാഗത്തിൽ speed and velocity എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത്. കുട്ടികളിൽ നിന്നും നല്ല പ്രതികരണം ആണ് ഉണ്ടായതു. ശേഷം ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചക്കുശേഷം ആറാം പീരിയഡ് 8J ക്ലാസ്സിൽ സബ്സ്ടിട്യൂഷൻ കേറുകയും കുട്ടികളുമായി interact ചെയ്യുകയും ചെയ്തു. 3:45 നു സ്കൂൾ സമയം അവസാനിച്ചു.
Day-3 (09/08/2024)
അധ്യാപക പരിശീലന്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 9:30 ക്കു എല്ലാ അധ്യാപക വിദ്യാർഥികളും സ്കൂളിൽ എത്തി. അറ്റെന്റെൻസ് രജിസ്റ്റർ ഒപ്പിട്ടു. രണ്ടാം പീരിയഡ്രാ 9G ക്ലാസ്സിൽ കയറുകയും ' Equations of Motion ' എന്ന പാഠഭാഗത്തിലെ 'Acceleration and Retardation ' എന്നീ ടോപിക്കുകൾ പഠിപ്പിച്ചു. ശേഷം ഹിരോഷിമ ദിനത്തോട് അനുബന്ധിച്ചു സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് നടത്തിയ യുദ്ധവിരുദ്ധ റാലിയിൽ പങ്കെടുത്തു. ഉച്ചഭക്ഷണം നൽകാൻ അദ്ധ്യാപകരെ സഹായിച്ചു. വൈകിട്ട് 3:45 നു സ്കൂൾ സമയം അവസാനിച്ചു.
Day-4 (12/08/2024)
അധ്യാപക പരിശീലനത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ 9:45 നു സ്കൂളിൽ എത്തി അറ്റെന്റെൻസ് രജിസ്റ്റർ ഒപ്പിട്ടത്തിന് ശേഷം ക്ലാസ്സിലേക്ക് പോയി. രണ്ടാം പീരിയഡ് 9 D ക്ലാസ്സിൽ കയറുകയും സമപ്രേവേകം, അസമപ്രേവേകം എന്ന ടോപ്പിക്ക് പഠിപ്പിക്കുകയും, നോട്ട് കൊടുക്കുകയും ചെയ്തു. ശേഷം ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു.
ഉച്ചക്ക് ശേഷം ആറാം പീരിയഡ് 8L ക്ലാസ്സിൽ സബ്സ്റ്റിട്ടുയോൺ കയറി. വൈകിട്ട് 3:45നു സ്കൂൾ സമയം അവസാനിച്ചു.
Day-5 (13/08/2024)
അധ്യാപക പരിശീലനത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ 9:45 നു സ്കൂളിൽ എത്തി അറ്റെൻഡൻസ് രജിസ്റ്റർ ഒപ്പിട്ടത്തിന് ശേഷം ക്ലാസ്സിലേക്ക് പോയി. ഉച്ചഭക്ഷണം നൽകാൻ അദ്ധ്യാപകരെ സഹായിച്ചു. ഉച്ചക്ക് ശേഷം ആറാം പീരിയഡ് 9 G യിൽ ക്ലാസ്സ് എടുത്തു. 'Equations of Motion ' എന്ന യൂണിറ്റിലെ 'position time graph ' എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത്. വൈകിട്ട് 3:45 നു സ്കൂൾ സമയം അവസാനിച്ചു.
Day-6 (14/08/2024)
അധ്യാപക പരിശീലനത്തിന്റെ ആറാം ദിവസമായ ഇന്ന് രാവിലെ 9:45 നു തന്നെ സ്കൂളിൽ എത്തി അറ്റെന്റെൻസ് രജിസ്റ്റർ ഒപ്പിട്ടത്തിന് ശേഷം ക്ലാസ്സിലേക്ക് പോയി. സ്കൂളിൽ സ്വാതന്ത്യദിനത്തോട് അനുബന്ധിച്ചു ഒരുക്കങ്ങൾ നടക്കുന്നു. ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചക്കശേഷം അഞ്ചാം പീരിയഡ് 8 K ക്ലാസ്സിൽ കയറി, 'Motion ' എന്ന യൂണിറ്റിലേ ' uniform and non uniform speed' എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ശേഷം ആറാം പീരിയഡ് അക്ഷരമുറ്റം ക്വിസ് നടത്താൻ അധ്യാപകരെ സഹായിച്ചു. 3:45 നു സ്കൂൾ സമയം അവസാനിച്ചു.
Day-7 (15/08/2024)
അധ്യാപക പരിശീലനത്തിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 9 :30 ക്കു സ്കൂളിൽ എത്തി അറ്റെന്റെൻസ് രജിസ്റ്റർ ഒപ്പിട്ടു. സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടക്കുകയാണ്. സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു പാതക ഉയർത്തി, റാലി സംഘടിപ്പിച്ചു, കുട്ടികൾക്കു കലാപരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 12 മാണിയോട് തന്നെ പരുപാടികൾ അവസാനിച്ചു.
Day-8 (16/08/2024)
അധ്യാപക പരിശീലനത്തിന്റെ എട്ടാം ദിവസമായ ഇന്ന് രാവിലെ 9:30 നു സ്കൂളിൽ എത്തി അറ്റെന്റെൻസ് രജിസ്റ്റർ ഒപ്പിട്ടു.രാവിലെ സ്കൂളിൽ എലെക്ഷൻ ആയിരുന്നു. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. അഞ്ചാമത്തെ പീരിയഡ് 9G ക്ലാസ്സിൽ സബ്സ്ടിട്യൂഷൻ കയറുകയും 'Equation of Motion' എന്ന യൂണിറ്റിലെ Velocity Time graph എന്ന ടോപ്പിക്ക് പഠിപ്പിച്ചു. വൈകിട്ട് 3:45 നു സ്കൂൾ സമയം അവസാനിച്ചു.
Day-9 (19/08/2024)
അധ്യാപക പരിശീലനത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് രാവിലെ 9:30 നു സ്കൂളിൽ എത്തി അറ്റെൻഡൻസ് രജിസ്റ്റർ ഒപ്പിട്ടു. രണ്ടാം പീരിയഡ് 9ഡി ക്ലാസ്സിൽ കയറുകയും, Equations of Motion എന്ന യൂണിറ്റിലെ 'Equation of Motion, എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ഉച്ചക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചക്കുശേഷം NAS എക്സാമിന്റെ വാല്യൂയേഷൻ നടത്തി. വൈകിട്ട് 3:45 നു സ്കൂൾ സമയം അവസാനിച്ചു.
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ ആദ്യ രണ്ടാഴ്ചകളിൽ ഉപയോഗിച്ച സ്ലൈഡുകൾ താഴെ നൽകുന്നു