Athul S Kumar
Wednesday, November 27, 2024
SCHOOL INTENSHIP PHASE-2, BI-WEEKLY REPORT-1
Tuesday, November 19, 2024
Sunday, October 20, 2024
SCHOOL INTENSHIP PHASE-1, BI-WEEKLY REPORT-5
Sunday, October 6, 2024
SCHOOL INTENSHIP PHASE-1, BI-WEEKLY REPORT-4
Monday, September 23, 2024
SCHOOL INTENSHIP PHASE-1, BI-WEEKLY REPORT-3
Tuesday, August 20, 2024
SCHOOL INTERNSHIP PHASE-1, BI WEEKLY REPORT -2
SCHOOL INTERNSHIP PHASE-1, BI WEEKLY REPORT -2.
Day-10 (21/08/2024)
അധ്യാപക പരിശീണത്തിന്റെ പത്താം കദിവസമായ ഇന്ന് രാവിലെ 9:30ന് സ്കൂളിലെത്തി അറ്റൻഡൻസ് രജിസ്റ്റർ ഒപ്പിട്ടു. ഇന്നേദിവസം സ്കൂളിൽ സ്പോർട്സ് ഡേ ആയിരുന്നു. പരിപാടികൾ വീക്ഷിക്കുകയും സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി അധ്യാപകരെ സഹായിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ച ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. വൈകിട്ട് 3:45 നു സ്കൂൾ സമയം അവസാനിച്ചു.
Day-11 (22/08/2024)
അധ്യാപക പരിശീലനത്തിന്റെ പതിനൊന്നാം ദിവസമായ ഇന്ന് രാവിലെ 9:30 യോടു കൂടി തന്നെ സ്കൂളിലെത്തുകയും അറ്റൻഡൻസ് രജിസ്റ്റർ മാർക്ക് ചെയ്തു. ഇന്നേദിവസം സ്കൂളിൽ സ്കൂളിൽ തല ശാസ്ത്രമേള നടക്കുകയായിരുന്നു. യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ എല്ലാവർക്കും തന്നെ ശാസ്ത്രമേള ഉണ്ടായിരുന്നു. വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ അങ്ങനെ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വിവിധ ശാസ്ത്രമേള സംഘടിപ്പിച്ചിരുന്ന ക്ലാസ് റൂമുകളിൽ അധ്യാപക വിദ്യാർത്ഥികൾക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു. തങ്ങൾക്ക് ലഭിച്ച ഡ്യൂട്ടി എല്ലാവരും മനോഹരമായി പൂർത്തിയാക്കി. ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകുന്നതിന് അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ശാസ്ത്രമേളയുമായി ബന്ധപ്പെട്ട ഡ്യൂട്ടികളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഉച്ചയ്ക്ക് ശേഷം 3:30 കൂടി തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-12 (23/08/2024)
ഇന്ന് അധ്യാപക പരിശീലനത്തിന്റെ പന്ത്രണ്ടാം ദിവസമായിരുന്നു. രാവിലെ 9:30 ന് തന്നെ സ്കൂളിലെത്തുകയും അറ്റൻഡ് ഒപ്പിക്കുകയും ചെയ്തു. ശേഷം രണ്ടാം പിരീഡ് 9 G യിൽ ക്ലാസ് എടുത്തു. 'Laws of motion' എന്ന യൂണിറ്റിലെ Resultant force, Balenced force and unbalenced force എന്നീ ടോപ്പിക്കുകളാണ് ക്ലാസ് എടുത്തത്. ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം 9 F ക്ലാസിൽ സബ്സ്റ്റ്യൂഷൻ കേറി. കുട്ടികളുമായി ഇൻട്രസ്റ്റ് ചെയ്യുകയും, Laws of Motion എന്ന പാഠഭാഗത്തിലെ കുറച്ച് ടോപ്പിക്കുകൾ കുട്ടികളുമായി ചർച്ച ചെയ്തു. വൈകിട്ട് 3:45 ഓടുകൂടി തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-13 (27/08/2024)
ഇന്ന് അധ്യാപക പരിശീലനത്തിന്റെ പതിമൂന്നാം ദിവസമായിരുന്നു. രാവിലെ 9:30 ന് തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡൻസ് രജിസ്റ്റർ ഒപ്പിക്കുകയും ചെയ്തു. രാവിലെ രണ്ടാം പിരീഡ് 8 L ക്ലാസിൽ സബ്സ്റ്റ്യൂഷൻ കയറുകയും ഫിസിക്സിലെ ചില ടോപ്പികൾ ചർച്ച ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ആറാം പിരീഡ് 9G യിൽ ക്ലാസ് ഉണ്ടായിരുന്നു. 'Equations of Motion' എന്ന യൂണിറ്റിലെ Graphical representation of motion എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ആക്ടിവിറ്റുകൾ അടിസ്ഥാനപ്പെടുത്തിയ ക്ലാസ് ആയിരുന്നു അത്. കുട്ടികൾക്ക് പിടിലൂടെ ഡിസ്കഷൻ പോയിന്റുകളും ആക്ടിവിറ്റുകളും നൽകി. ശേഷം വൈകിട്ട് 3:45 ഓടുകൂടി തന്നെ സ്കൂൾ സമയo അവസാനിച്ചു.
Day-14 (29/08/2024)
ഇന്ന് അധ്യാപക പരിശീലനത്തിന്റെ പതിനാലാം ദിവസമായിരുന്നു. രാവിലെ 9:30 യോടു കൂടി തന്നെ സ്കൂളിൽ എത്തുകയും അറ്റൻഡ് റജിസ്റ്റർ ഒപ്പുവെക്കുകയും ചെയ്തു. ശേഷം മൂന്നാം പിരീഡ് 8 K യിൽ ക്ലാസ് ഉണ്ടായിരുന്നു. 'Motion' എന്ന യൂണിറ്റിലെ Uniform speed and non uniform speed എന്ന ടോപ്പിക്ക് പഠിപ്പിച്ചു. ആക്ടിവിറ്റുകളോട് കൂടിയായിരുന്നു ക്ലാസ്. പിപിടി ഉപയോഗിച്ച്ക വിവിധതരത്തിലുള്ള ചലനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണിക്കുകയും കുട്ടികൾക്ക് ആക്ടിവിറ്റുകളും ഡിസ്കഷൻ പോയിന്റുകളും നൽകുകയും ചെയ്തു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം ഏഴാമത്തെ പിരീഡ് 9L ഇൽ സബ്സ്റ്റ്യൂഷൻ കയറുകയും Equations of Motion എന്ന യൂണിറ്റിലെ കുറച്ചു ടോപ്പികൾ ചർച്ച ചെയ്യുകയും ചെയ്തു. ശേഷം 3:45 ഓടുകൂടി തന്നെ സ്കൂൾ സമയം അവസാനിക്കുകയും ചെയ്തു.
Day-15 (30/08/2024)
അധ്യാപക പരിശീലനത്തിന്റെ പതിനഞ്ചാം ദിവസമായിരുന്നു ഇന്ന് രാവിലെ 9:30 യോടു കൂടി തന്നെ സ്കൂളിലെത്തുകയും അറ്റൻഡ് രജിസ്റ്റർ ഒപ്പുവയ്ക്കുകയും ചെയ്തു. രാവിലെ നാലാം പിരീഡ് 8 K ക്ലാസ്സിൽ സബ്സ്ടിട്യൂഷൻ കയറുകയും ക്ലാസ്സെടുക്കുകയും ചെയ്തു. 'Motion' എന്ന യൂണിറ്റിലെ Acceleration and Retardation എന്നെ ടോപ്പിക്ക് പഠിപ്പിച്ചു. 'Motion' എന്ന യൂണിറ്റിലെ അവസാന ടോപ്പിക്ക് ആയിരുന്നു ഇത്. കുട്ടികളോട് മുൻ ടോപ്പിക്കുകളിലെ ചോദ്യങ്ങൾ ചോദിക്കുകയും, ടെക്സ്റ്റ് ബുക്കിലെ ആക്ടിവിറ്റികൾ ക്ലാസിൽ ചെയ്യുകയും ചെയ്തു. എക്സിബുക്കിലെ ചോദ്യങ്ങളോടും കുട്ടികൾ മനോഹരമായി പ്രതികരിച്ചു. ഭൂരിഭാഗം കുട്ടികൾക്കും ഈ യൂണിറ്റിലെ ടോപ്പികൾ മനസ്സിലായി എന്നു ബോധ്യപ്പെട്ടു. ശേഷം ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചയ്ക്കുശേഷം നാസ് എക്സാമിന്റെ ആൻസർ പേപ്പറുകൾ വാലുവേഷൻ നടത്താൻ അധ്യാപകരെ സഹായിച്ചു. വൈകിട്ട് 3:45 ഓടുകൂടി തന്നെ സ്കൂൾ സമയം അവസാനിച്ചു.
Day-16 (02/08/2024)
ഇന്ന് അധ്യാപക പരിശീലനത്തിന്റെ പതിനാറാം ദിവസമായിരുന്നു. ഓണപരീക്ഷയ്ക്ക് മുമ്പേയുള്ള അവസാന ദിവസം ആയിരുന്നു സ്കൂളിൽ. ഓണപ്പരീക്ഷയോടു അനുബന്ധിച്ച് ഏൽപ്പിച്ച ക്ലാസുകളിലെ ടോപ്പിക്കുകളെല്ലാം തീർത്തു. ആകെ അവശേഷിച്ച ഒരു ടോപ്പിക്ക് 8K ക്ലാസ്സിൽ ആയിരുന്നു. രാവിലെ 9:30 യ്ക്ക് തന്നെ സ്കൂളിൽ എത്തുകയും അറ്റൻസ് രജിസ്റ്റർ ഒപ്പ് വയ്ക്കുകയും ചെയ്തു. ശേഷം രണ്ടാം പിരീഡ് തന്നെ സബ്സ്റ്റ്യൂഷനായി 8K ക്ലാസിൽ കയറി. ഓണ പരീക്ഷയുടെ അനുബന്ധിച്ച് ഒരു ടോപ്പിക്ക് ആ ക്ലാസ്സിൽ തീർക്കാൻ ഉണ്ടായിരുന്നു. 'Force' എന്ന യൂണിറ്റിലെ Contact Force എന്നെ ടോപ്പിക്ക് ക്ലാസ് എടുത്തു. ശേഷം ഓണപ്പരീക്ഷയുമായി ബന്ധപ്പെട്ട് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു. പരീക്ഷയ്ക്ക് നല്ല മാർക്ക് ലഭിക്കുന്നതിനായി കുട്ടികൾക്ക് പ്രചോതനം നൽകി. ശേഷം ഉച്ചയ്ക്ക് ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഓണ പരീക്ഷ നടക്കുന്നത് ദിവസങ്ങളിൽ കോളേജിൽ ക്ലാസ് ഉണ്ടായിരുന്നതിനാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കില്ല, എന്ന കാര്യം സ്കൂളിലെ പ്രിൻസിപ്പലിനെ അറിയിച്ചു. മേൽപ്പറഞ്ഞ കാര്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ കത്തും നൽകി. വൈകിട്ട് 3:45 കൂടി തന്നെ സ്കൂൾ സമയം അവസാനിച്ചു.
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ രണ്ടാഴ്ചകളിൽ ഉപയോഗിച്ച എല്ലാ ലെസ്സൺ പ്ലാനുകളും താഴെ നൽകുന്നു.
Wednesday, August 7, 2024
SCHOOL INTERNSHIP PHASE -1, BI-WEEKLY REPORT-1
SCHOOL INTERNSHIP PHASE 1 BI-WEEKLY REPORT -1
(August 7, 2024 - August 21,2024)
ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ ആദ്യ രണ്ട് ആഴ്ചകൾ (Aug 7 മുതൽ 21 വരെ ). വളരെ ഉന്മേഷവും സന്തോഷവും നിറഞ്ഞ 14 ദിവസങ്ങൾ ആണ് കടന്നുപോയത്.
Day - 1 ( 07/08/2024)
ഇന്ന് ഗവണ്മെന്റ് വി.എച്ച് എച്ച് എസ്. കല്ലറ സ്കൂളിൽ ഒന്നാംഘട്ട അധ്യാപക പരിശീലനം ആരംഭിച്ചു. ഞങ്ങൾ 6 പേരടങ്ങുന്ന അധ്യാപക വിദ്യാർത്ഥികൾ സ്കൂളിൽ ഉണ്ടായിരുന്നു. രാവിലെ 9:45 നു തന്നെ എല്ലാ അധ്യാപക വിദ്യാർഥികളും സ്കൂളിൽ എത്തിച്ചേർന്നു. എന്റെ സ്കൂൾ സൂപ്പർവൈസർ ആയിരുന്നത് അനുരൂപൻ സാറും സുമയ്യ ടീച്ചറും ആയിരുന്നു. 8K, 9G എന്നീ ഇംഗ്ലീഷ്മീ ഡിയം ക്ലാസ്സുകളും 9 D മലയാളം മീഡിയം ക്ലാസും അനുവദിച്ചു. ഇന്ന് അഞ്ചാം പീരിയഡ് 8K യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ആദ്യത്തെ ക്ലാസ്സ് ആയതിനാൽ കുട്ടികളെ പരിചയപെടുകയും 'Equation of Motion' എന്ന ചാപ്റ്റർ പഠിപ്പിക്കുകയും ചെയ്തു. പാഠഭാഗത്തിലെ distance and displacement എന്ന ടോപ്പിക്ക് ആക്ടിവിറ്റികളിലൂടെ പഠിപ്പിച്ചു. ഉച്ചഭക്ഷണം നൽക്കാൻ അധ്യാപകരെ സഹായിച്ചു. 3 :45 നു സ്കൂൾ സമയം അവസാനിച്ചു.
Day-2 (08/08/2024)
അധ്യാപക പരിശീലനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 9:45 നു തന്നെ എല്ലാം അദ്ധ്യാപകൻ വിദ്യാർഥികളും സ്കൂളിൽ എത്തി. അറ്റന്റൻസ് രജിസ്റ്റർ ഒപ്പിട്ടത്തിന് ശേഷം ക്ലാസ്സുകളിലേക്ക് പോയി. എനിക്ക് മൂന്നാം പീരിയഡ് 8K യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യം ചോദിച്ചുകൊണ്ട് ക്ലാസ്സ് ആരംഭിച്ചു. Equation of motion എന്ന പാഠഭാഗത്തിൽ speed and velocity എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത്. കുട്ടികളിൽ നിന്നും നല്ല പ്രതികരണം ആണ് ഉണ്ടായതു. ശേഷം ഉച്ചഭക്ഷണം നൽകാൻ അധ്യാപകരെ സഹായിച്ചു. ഉച്ചക്കുശേഷം ആറാം പീരിയഡ് 8J ക്ലാസ്സിൽ സബ്സ്ടിട്യൂഷൻ കേറുകയും കുട്ടികളുമായി interact ചെയ്യുകയും ചെയ്തു. 3:45 നു സ്കൂൾ സമയം അവസാനിച്ചു.
അധ്യാപക പരിശീലന്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 9:30 ക്കു എല്ലാ അധ്യാപക വിദ്യാർഥികളും സ്കൂളിൽ എത്തി. അറ്റെന്റെൻസ് രജിസ്റ്റർ ഒപ്പിട്ടു. രണ്ടാം പീരിയഡ്രാ 9G ക്ലാസ്സിൽ കയറുകയും ' Equations of Motion ' എന്ന പാഠഭാഗത്തിലെ 'Acceleration and Retardation ' എന്നീ ടോപിക്കുകൾ പഠിപ്പിച്ചു. ശേഷം ഹിരോഷിമ ദിനത്തോട് അനുബന്ധിച്ചു സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് നടത്തിയ യുദ്ധവിരുദ്ധ റാലിയിൽ പങ്കെടുത്തു. ഉച്ചഭക്ഷണം നൽകാൻ അദ്ധ്യാപകരെ സഹായിച്ചു. വൈകിട്ട് 3:45 നു സ്കൂൾ സമയം അവസാനിച്ചു.
Day-4 (12/08/2024)